ഏഷ്യൻ ഗെയിംസ്; വനിതകളുടെ കബഡിയിലും സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട 100ല്‍ എത്തി. 25-ാം സ്വര്‍ണം നേടിയാണ് നൂറ് മെഡലുകളെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്.