ഗില്ലിന് ഡെങ്കിപ്പനി; ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല
ഓസ്ട്രേലിയക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം ഗില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.
അടുത്ത കാലത്തായി ഏകദിനത്തില്‍ മികച്ച ഫോമിലുള്ള ബാറ്ററാണ് ഗില്‍. ചെന്നൈയില്‍ നിന്ന് എത്തിയതുമുതല്‍ ഗില്‍ കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി പോസിറ്റീവായത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഗില്ലിന്റെ നില തൃപ്തികരമാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.