ഏഷ്യൻ ഗെയിംസ്; പുരുഷ ടീമിനു സ്വർണം, വനിതകൾക്കു വെള്ളി
ഏഷ്യൻ ഗെയിംസ് പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യൻ കുതിപ്പ്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം നേടിയത്. 3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർഡോടെയാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്.
വനിതാ റിലേയിൽ ഇന്ത്യൻ സംഘത്തിന് വെള്ളി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന് എന്നിവരടങ്ങിയ സംഘമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 4*400 മീറ്റർ റിലേയിൽ മൂന്ന് മിനിറ്റും 27 സെക്കന്റും 85 മില്ലി സെക്കന്റുമെടുത്ത് ഇന്ത്യൻ വനിതകൾ ഫിനിഷിങ് പോയിന്റിൽ ഓടിയെത്തി.