ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സല് വെള്ളി നേടി
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സല് വെള്ളി നേടി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പുളിക്കലകത്ത് മുഹമ്മദ് അഫ്സല്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൂടിയായ അഫ്സല്, കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ എണ്ണൂറ് മീറ്ററില്‍ 21 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. ലോക സ്കൂള്‍ മീറ്റിലും ഏഷ്യന്‍ സ്കൂള്‍ മീറ്റിലും ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.