ഏഷ്യൻ ഗെയിംസ്: പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദർ സ്വര്‍ണം നേടി
2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസം (ഒക്ടോബര്‍ 01) ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് തൂര്‍ സ്വര്‍ണം നേടി.
ജൂലൈയില്‍ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പിലും പുരുഷന്മാരുടെ ഷോട്പുട്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ് ടൂര്‍ സ്വര്‍ണം നേടിയിരുന്നു.
നേരത്തെ, സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബിള്‍ സ്വര്‍ണം നേടിയിരുന്നു. ട്രാപ്പ് ഇനത്തില്‍ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടര്‍മാരായ കിനാൻ ഡാരിയസ് സൊരാവര്‍ സിങ്ങും പൃഥ്വിരാജും ഇന്ന് ആദ്യ സ്വര്‍ണം നേടിയപ്പോള്‍ അതേ ഇനത്തില്‍ വനിതാ ടീം വെള്ളി നേടി. ഇന്ത്യയുടെ എയ്സ് ഗോള്‍ഫ് താരം അദിതി അശോക് നാലാമത്തെയും അവസാനത്തെയും റൗണ്ടിലെ മോശം പ്രകടനത്തിന് ശേഷം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ബാഡ്മിന്റണ്‍ പുരുഷ ടീം ഇനത്തില്‍ ചരിത്രപരമായ സ്വര്‍ണ്ണ മെഡല്‍ മത്സരത്തില്‍ ഇന്ത്യൻ പുരുഷ ടീം ചൈനയുമായി കൊമ്ബുകോര്‍ക്കുന്നു.