ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ചരിത്ര വെള്ളിയുമായി അദിതി അശോക്
ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോക് ചരിത്ര വെള്ളി സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡലാണിത്.
ഈയിനത്തില്‍ തായ്പേയ് താരം യുബോല്‍ അര്‍പിചാര്യ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അദിതി അശോക് രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.