Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
Sports

ഹോക്കി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ സിംഗപ്പൂരിനെ തകർത്തു

26 September 2023 11:33 AM

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ​ഗോളിന് തോൽപ്പിച്ചതിന് പിന്നാലെ സിം​ഗപ്പൂരിനെയും ഇന്ത്യ തകർത്തു. ഇത്തവണ ഒരു ​ഗോൾ മാത്രമാണ് ഇന്ത്യൻ ടീം വഴങ്ങിയത്. നേടിയത് 16 ​ഗോളുകൾ. ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ ഇന്ത്യ ​ഗോളടി തുടങ്ങി.‌ മൻദീപ് സിം​ഗിലൂടെ ആണ് ഇന്ത്യ ആദ്യം ​ഗോൾ വല ചലിപ്പിച്ചത്. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ​ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതി മുതലാണ് ഇന്ത്യയുടെ ​ഗോൾവേട്ട തുടങ്ങിയത്. 15-ാം മിനിറ്റിൽ ലളിത് ഉപാധ്യ ​ഗോൾ രണ്ടാക്കി. 21-ാം മിനിറ്റിൽ ​ഗുജറന്ത് സിം​ഗ് ലീഡ് വീണ്ടും ഉയർത്തി. 22-ാം മിനിറ്റിൽ സുമിതും 23-ാം മിനിറ്റിൽ നായകൻ ഹർമ്മൻപ്രീത് സിം​ഗും ​ഗോളുകൾ നേടി. 30-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ​ഗോളോടെയാണ് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ട് ക്വാർട്ടറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ 37-ാം മിനിറ്റിൽ വീണ്ടും ​ഗോൾ പിറന്നു. ഇത്തവണ മൻപ്രീത് തന്റെ രണ്ടാം ​ഗോൾ നേടി. 38-ാം മിനിറ്റിൽ ഷംസീർ സിം​ഗ് ആയിരുന്നു ​ഗോൾ നേടിയത്. 39-ാം മിനിറ്റിൽ രണ്ടാം ​ഗോൾ നേടിയ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിം​ഗ് 40-ാം മിനിറ്റിൽ ഹാട്രിക് ​ഗോൾ പൂർത്തിയാക്കി. 42-ാം മിനിറ്റിൽ നായകന്റെ നാലാം ​ഗോൾ പിറന്നു.

മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 11 ​ഗോളുകൾക്ക് മുന്നിലായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. 50-ാം മിനിറ്റിൽ മൻദീപ് സിം​ഗിന്റെ ഹാട്രിക് ​ഗോൾ. 51-ാം മിനിറ്റിൽ അഭിഷേക് രണ്ട് തവണ വലകുലുക്കി. ഇന്ത്യ 14 ​ഗോളുകൾക്ക് മുന്നിൽ. ഒടുവിൽ 53-ാം മിനിറ്റിൽ സിം​ഗപ്പൂർ ആശ്വാസ ​ഗോൾ നേടി. 55-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഇരട്ട ​ഗോളുമായി വരുൺ കുമാറും ഇന്ത്യൻ ടീമിന് തന്റെ സംഭാവന നൽകി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration