ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെ സാന്നിധ്യം നിരീക്ഷിച്ച് ആദിത്യ എൽ1
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം തുടങ്ങി. അതിതാപ അയണുകളുടെയും ഇലക്ട്രോണുകളുടെയും വിവരം ശേഖരിച്ചു. ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെയും ഇലക്ട്രോണുകളുടെയും സാന്നിധ്യം നിരീക്ഷിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികാസ്വഭാവത്തെ പറ്റി പഠിക്കാൻ ഉതകുന്നതാണ് വിവരങ്ങൾ.ആദിത്യ എൽ 1 ലെ സ്റ്റെപ് എന്ന പേ ലോഡ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക.
പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം ശേഖരിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. സൗരക്കാറ്റിന്റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റിന്റെ (ASPEX) ഭാഗമാണ് സ്റ്റെപ്സ്-1 ഉപകരണം. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി ആണ് ഈ ഉപകരണം നിർമിച്ചത്.