Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News Sports

ഏഷ്യാ കപ്പിൽ ഇന്ന്‌ ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

02 September 2023 08:45 AM

ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ഇന്ന്‌ സൂപ്പർ പോരാട്ടം. രോഹിത്‌ ശർമ നയിക്കുന്ന ഇന്ത്യയും ബാബർ അസമിന്റെ പാകിസ്ഥാനും മുഖാമുഖമെത്തുന്നു. ഏറെനാളുകൾക്കുശേഷമാണ്‌ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കുന്നത്‌. ശ്രീലങ്കയിലെ പല്ലേക്കെലെയിൽ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
പാക്‌ പേസർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലുള്ള പോരാണ്‌ എല്ലാതവണയും നടക്കുക. ഇക്കുറിയും അതിന്‌ മാറ്റമുണ്ടാകില്ല. ഒന്നാന്തരം പേസർമാരാണ്‌ പാകിസ്ഥാന്റെ ശക്തിയെങ്കിൽ ലോകോത്തര ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യക്ക്. ചെറിയൊരു ഇടവേളയ്‌ക്കുശേഷം പൂർണ കരുത്തിലാണ്‌ ഇന്ത്യ എത്തുന്നത്‌. പരിക്കിന്റെ വലിയ ആശങ്കകളില്ല.
ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ്‌ റൗഫ്‌ എന്നീ പാക്‌ പേസർമാർ രോഹിത്‌, വിരാട്‌ കോഹ്‌ലി, ശുഭ്‌മാൻ ഗിൽ എന്നീ ഇന്ത്യൻ ബാറ്റിങ്‌ നിരയെയാണ്‌ പരീക്ഷിക്കേണ്ടത്‌. ഏകദിന ലോകകപ്പ്‌ പടിവാതിലിൽ എത്തിനിൽക്കെ ഇരു ടീമിനും കരുത്ത്‌ തെളിയിക്കാനുളള അവസരമാണിത്‌.
ശ്രേയസ്‌ അയ്യരുടെയും ലോകേഷ്‌ രാഹുലിന്റെയും തിരിച്ചുവരവ്‌ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ആദ്യ രണ്ട്‌ കളികളിൽനിന്ന്‌ വിട്ടുനിൽക്കുന്ന രാഹുൽ ഏഷ്യാകപ്പ്‌ അവസാന ഘട്ടമാകുമ്പോഴേക്കും തിരിച്ചെത്തും. ഇന്ന്‌ രാഹുലിനുപകരം ഇഷാൻ കിഷനായിരിക്കും വിക്കറ്റിനുപിന്നിൽ നിൽക്കുക. രോഹിതിനൊപ്പം ഇന്നിങ്‌സും ആരംഭിച്ചേക്കും.
പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ തിരിച്ചുവരവാണ്‌ മറ്റൊരു ശ്രദ്ധേയകാര്യം. ബുമ്ര തിരിച്ചുവരവിൽ അയർലൻഡിനെതിരെ ട്വന്റി 20 മത്സരങ്ങൾ കളിച്ചിരുന്നു. ക്യാപ്‌റ്റനായെത്തിയ ഈ പേസറെ പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുത്തു. പാക്‌ നിരയിൽ ക്യാപ്‌റ്റൻ ബാബർ അസമാണ്‌ ബാറ്റിങ്‌ ഹീറോ. ആദ്യകളിയിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി. ഇഫ്‌തിഖർ അഹമ്മദും സെഞ്ചുറി നേടി. ഫഖർ സമാൻ, ഇമാം ഉൾ ഹഖ്‌, മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയ വൻനിരയുണ്ട്‌ പാകിസ്ഥാന്‌. 2019ലെ ലോകകപ്പിലാണ്‌ ഇരു ടീമുകളും അവസാനമായി ഏകദിനത്തിൽ ഏറ്റുമുട്ടിയത്‌. ശേഷം നാല്‌ ട്വന്റി 20യിലും കളിച്ചു. അതിലൊന്ന്‌ ഏഷ്യാകപ്പായിരുന്നു, മറ്റൊന്ന്‌ ലോകകപ്പും. 
ഇന്ത്യൻ ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, ഇഷാൻ കിഷൻ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ/മുഹമ്മദ്‌ ഷമി, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, ജസ്‌പ്രീത്‌ ബുമ്ര.
പാകിസ്ഥാൻ ടീം: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്‌, ബാബർ അസം, മുഹമ്മദ്‌ റിസ്വാൻ, ആഗ സൽമാൻ, ഇഫ്‌തിക്കർ അഹമ്മദ്‌, മുഹമ്മദ്‌ നവാസ്‌, ഷദാബ്‌ ഖാൻ, ഷഹീൻ അഫ്രീദി, നസീംഷാ, ഹാരിസ്‌ റൗഫ്‌.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration