ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു
ഗുജറാത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിങ് വഗേല രാജിവെച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര് പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജി പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും. അതേസമയം രാജിയില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല.
കുറച്ച് ദിവസത്തിനകം എല്ലാം ശരിയാകുമെന്ന പ്രസ്താവനയാടെയാണ് വഗേല രാജിവെച്ചത്. വിമത നീക്കത്തില്‍ വഗേലയും പങ്കാളിയാണെന്ന ആരോപണം ഉണ്ട്.