പുതുപ്പളളി ഉപതിരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർത്ഥി
പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർത്ഥി. നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. 2019ൽ എൻ ഹരിയായിരുന്നു പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. അന്ന് 11694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്.