ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. എതിര് സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.