2.23 ലക്ഷം രൂപയ്ക്ക് ട്രയംഫ്; സ്പീഡ് 400 വിപണിയിൽ
ബജാജ് ട്രയംഫ് സഖ്യത്തിൽ പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400ന്റെ പ്രാരംഭ വില 2.23 ലക്ഷം രൂപ മുതൽ. ആദ്യം ബുക്ക് ചെയ്യുന്ന 10000 ബൈക്കുകള്‍ക്കായിരിക്കും 2.23 ലക്ഷം രൂപ. തുടർന്ന് ബൈക്കിന്റെ വില 2.33 ലക്ഷം രൂപയായിരിക്കുമെന്നും ട്രയംഫ് അറിയിക്കുന്നു. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള ഡിസൈനാണ് സ്പീഡ് 400ന്.