ലോകത്തെ ഏറ്റവും വില കുറഞ്ഞ ഹാർലി ഡേവിഡ്സൺ
ഹാർലി ഡേവിഡ്സൺ എക്സ്400 മോട്ടോർസൈക്കിൾ ഹീറോ മോട്ടോകോർപ്പിന്റെയും ഹാർലി-ഡേവിഡ്സണിന്റെയും പങ്കാളിത്തത്തിൽ പുറത്തിറങ്ങുന്ന ആദ്യത്തെ മോട്ടോർസൈക്കിളാണ്. ഈ ബൈക്കിന്റെ ഉൽപ്പാദനവും വിൽപ്പനയും സർവ്വീസും ഹീറോ മോട്ടോകോർപ്പ് ആണ് നടത്തുന്നത്. ഹാർലി ഡേവിഡ്സൺ ബ്രാന്റിന് കീഴിവിൽ വരുന്ന ഏറ്റവും വില കുറഞ്ഞ ബൈക്ക് കൂടിയായിരിക്കും ഹാർലി ഡേവിഡ്സൺ എക്സ്400.