എസ്എസ്എല്‍സി വിജയശതമാനം 99.70
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. 100% വിജയമാണ് ഈ വിദ്യാഭ്യാസ ജില്ലകള്‍ നേടിയത്. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ്. 99.94 ആണ് വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.
68604 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയത്. ഗള്‍ഫില്‍ 528 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 504 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപില്‍ 288 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 283 പേര് വിജയിച്ചു. 2960 കേന്ദ്രങ്ങളിലായി 419128 പേരാണ് പരീക്ഷ എഴുതിയത്. 70 ക്യാമ്ബുകളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി.
ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
keralaresults.nic.in
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in