9 അവാർഡുകളുമായി അകമലരി
പത്താമത് മീഡിയ സിറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ആതിര വയനാടിൻറെ കഥയിൽ ശ്രീലേഖ കൊച്ചവൾ തിരക്കഥയും സംവിധാനവും ചെയ്ത അകമലരി എന്ന ഷോർട്ട് ഫിലിനു 9 കാറ്റഗറിയിൽ അവാർഡ് ലഭിച്ചു. എക്സലൻസ് ഡയറക്ടർ - ശ്രീലേഖ കൊച്ചവൾ, മികച്ച കഥ, ഡബ്ബിങ്നു ആതിര വയനാട്, മികച്ച ഡി. ഒ. പി - അക്ഷയ് ദേവ്, മികച്ച പ്രൊജക്റ്റ് ഡിസൈനൈർ - വിനോദ് നൻപൻ, മികച്ച ക്യാമറമാൻ അഭിജിത് - കനുമാരത്, മികച്ച ബാലതാരം - പല്ലവി റിതു ചന്ദ്ര, മികച്ച രണ്ടാമത്തെ ബാലതാരം - നിവേദ്, മികച്ച നടി - ജോസി എന്നീ വിഭാഗത്തിലാണ് അവാർഡുകൾ കരസ്ഥമാക്കിയത്.