മലൈക്കോട്ടൈ വാലിബന് രാജസ്ഥാനില്‍ തുടക്കമായി
സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍- ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവരും മറ്റ് താരങ്ങളും സന്നിഹിതരായിരുന്നു.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുമ്ബോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്.മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആര്‍ഒ- പ്രതീഷ് ശേഖര്‍.
ബിഗ് ബഡ്ജറ്റ് ചിത്രം പൂര്‍ണമായും രാജസ്ഥാനിലാകും ചിത്രീകരിക്കുക. ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.