Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

ജേഴ്സി അണിഞ് ടീം ക്യാപ്റ്റനായി ഓൾറൗണ്ടറായി എം.എൽ.എ പഴയ കോളേജ് മൈതാനത്ത്

02 January 2023 11:05 PM

കാട്ടാക്കട: ജഴ്സി അണിഞ്ഞു ടീം ക്യാപ്റ്റനായി ഓൾ റൗണ്ടറായി എം.എൽ.എ പഴയ കോളേജ് മൈതാനത്ത് ഇറങ്ങിയപ്പോൾ. അസോസിയേഷൻ ഓഫ് കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് അലുമിനിയുടെ ( AKCCA ) നേതൃത്വത്തിൽ ക്രിസ്റ്റ്യൻ കോളേജിൽ നമ്മുടെ കലാലയം സൗഹൃദസംഘം - പുതുയുഗം 2023 പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച എം.എൽ.എ ഇലവൻ - പ്രിൻസിപ്പൽ ഇലവൻ ക്രിക്കറ്റ് മാച്ചിൽ ആയിരുന്നു കാട്ടാക്കട ബഹു: എം.എൽ.എ ശ്രീ. ഐ.ബി സതീഷിൻ്റെ പ്രകടനം. ഇടകാലങ്ങളിൽ ക്ലബുകളും, സംഘടനകളും ഒക്കെ സംഘടിപ്പിക്കുന്ന ടൂർണമെൻ്റിൽ ഉദ്ഘടകനായി എത്തി ബാറ്റ് ചെയ്തൊ, ബോൾ ചെയ്തോ, മടങ്ങാറുള്ള എം.എൽ.എ കോളേജ് കാലഘട്ടശേഷം കളിക്കാരിൽ ഒരാളായി മൈതാനത്ത് ഇറങ്ങുന്നത് ആദ്യമായാണ്. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന ഐ.ബി സതീഷ്, മത്സരത്തിൽ ടീമിന് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഇത്തരത്തിലെ സൗഹൃദ മത്സരങ്ങൾ ഈ കാലഘട്ടത്തിനു അനിവാര്യം ആണെന്നും, കോളേജ് പൂർവ്വ വിദ്യാർഥികളെ 2000ന് മുന്പും ശേഷവും ഉള്ള ടീമുകളായി തിരിച്ച് ഐ.പി. എൽ മാതൃകയിൽ ക്രിക്കറ്റ് സംഘടിപ്പിക്കണം എന്ന് അദ്ദേഹം സംഘാടകർക്ക് നിർദേശം നൽകുകയും ചെയ്തു. ലോകായുക്ത പബ്ലിക്ക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ.കെ പി രണദിവെ, ക്രിക്കറ്റ് ബാറ്റ് എം.എൽ.എ ക്ക് ബാറ്റ് നൽകിയും, ബാർ കൗൺസിൽ വൈസ് പ്രസിഡൻ്റ്റ് പദ്മിനി റോസ്, ക്രിക്കറ്റ് ബോൾ ഡോ ജി.ജേ ശൈജുവിനും നൽകി ഉദ്ഘാടനം ചെയ്ത ആറു ഓവർ മാച്ചിൽ എം.എൽ.എ ശ്രീ. ഐ.ബി സതീഷ് നേതൃത്വം നൽകുന്ന പതിനൊന്ന് അംഗ പൂർവ്വ വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പൽ ഡോ ജി.ജെ ഷൈജു നേതൃത്വം നൽകുന്ന പതിനൊന്ന് അംഗ പൂർവ്വ വിദ്യാർത്ഥികളും ആണ് സൗഹൃദ മത്സരത്തിൽ മാറ്റുരച്ചത്.



ക്രിക്കറ്റ് മത്സരത്തിന് ശേഷം സൗഹൃദ വടംവലി മത്സരവും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ ആയിരുന്ന റോസ് ചന്ദ്രൻ്റെ പേരിൽ ഒരു റോസ് ചന്ദ്രൻ പുരസ്ക്കാര കമ്മിറ്റി പ്രഖ്യാപനം നടന്നു. ശേഷം സംഘടനയുടെ ഔദ്യോഗീക ഡയറിയുടെ പ്രകാശനം നടന്നു. സംഘടനയുടെ ഔദ്യോഗീക ലോഗോ ( ഫോട്ടോ ) ഗ്രാഫിക് ഡിസൈനർ ആയ റിജാസിൽ നിന്നും ഏറ്റുവാങ്ങി ശ്രീ ഐ.ബി സതീഷ് എം.എൽ.എ ലോഗോ പ്രകാശനം നടത്തി മടങ്ങി. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഡീ.ജി.എൻ.സി.സി കമണ്ടേഷൻ ഓണർ ആൻഡ് അവാർഡ് നേടിയ ലഫ്റ്റനൻ്റ് ഡോ ജി.ജെ ഷൈജുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുമാർ ഫലകം നൽകി ആദരിച്ചു. നാക്ക് അക്രഡിറ്റേഷൻ ലഭിച്ച ക്രിസ്റ്റ്യൻ കോളേജിനുള്ള ആദരം റിട്ട: ജഡ്ജി ശ്രീ. എ.കെ ഗോപകുമാറിൽ നിന്നും ലഫ്റ്റനൻ്റ് ഡോ ജി.ജെ ഷൈജു ഏറ്റുവാങ്ങി.

റിട്ട: ജില്ലാ ജഡ്ജി ശ്രീ. എ.കെ ഗോപകുമാർ, കെ ആർ അജയകുമാർ,ഡോ ഡി.രാജൻ, പ്രോഗ്രാം കൺവീനർ ബിജു.എസ് ,പ്രസിഡൻ്റ് ടി എസ് ശിവചന്ദ്രൻ, ഊരൂട്ടംബലം ചന്ദ്രൻ, കെ. ജയചന്ദ്രൻ ചോലയിൽ, ജി സതീഷ് കുമാർ, കൊറ്റംമ്പള്ളി ഹരീഷ്, എസ് വിജയകുമാർ, സജി ടി എസ്, പ്രതാപൻ, അജിത്, രാജശേഖരൻ പൂവാർ തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് പാട്ടുകൂട്ടത്തിൻ്റെ ഗാനസന്ധ്യയും, ഭക്ഷണത്തിൻ്റെ വഴിയായി കപ്പയും കാന്താരിയും ഒരുക്കിയിരുന്നു ശേഷം മെഴുകുതിരി വെട്ടത്തിൽ ലഹരി വിരുദ്ധ ദൃഢ പ്രതിജ്ഞ എടുത്തു പൂർവ വിദ്യാർത്ഥികൾ മടങ്ങി

നമ്മുടെ കലാലയം ( AKCCA ) പുതുയുഗം 2023 പുതുവത്സര ആഘോഷ പരുപാടിയിൽ മേൽനോട്ടം വഹിച്ചവർ : ശിവചന്ദ്രൻ, ഊരൂട്ടമ്പലം ചന്ദ്രൻ, കെ.ജയചന്ദ്രൻ ചോലയിൽ, സെയ്യദലി.ജെ, ബിജു.എസ്, കെ.ആർ അജയൻ, അജികുമാർ, റിയാസ് മുഹമ്മദ്‌, ടി.ജി പ്രതാപ്, ലീന ജോർജ്, ഹരീഷ്, സജി ടി.എസ്, പീരു മുഹമ്മദ്‌, സാബു.എസ്, ബീന ബി.ഡി, റിജാസ് മുഹമ്മദ്‌

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration