മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍ ശനിയാഴ്ച
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും .ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
റഷ്യ - ഉക്രൈയ്ന് യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മറീന എര് ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇറാനിയന്‍ ചിത്രമായ മെഹ്ദി ഗസന്‍ഫാരി ചിത്രം ഹൂപ്പോയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും.