SBI എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി OTP നമ്പർ ആവശ്യമാണ്
ഇടപാടുകാരെ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ വലിയ മാറ്റങ്ങളുമായി എസ്ബിഐ. ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്ബര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഫോണ്നമ്ബറിലേക്കാണ് ഓടിപി നമ്ബര്‍ വരുന്നത്. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് എസ്ബിഐ ഈ നിയമങ്ങള്‍ കൊണ്ടുവന്നത് .
എസ്ബിഐ എടിഎം ഒടിപിയില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ഉണ്ടായിരിക്കണം, എടിഎം സ്ക്രീനില്‍ നിങ്ങളുടെ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക, സാധുതയുള്ള ഒടിപി നല്കിയ ശേഷം ഇടപാട് പൂര്‍ത്തിയാകും.