സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന്(Kerala Rain) കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും. ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.