Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘പുഴയൊഴുകും മാണിക്കല്‍’ പദ്ധതി

13 March 2022 10:35 PM

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘പുഴയൊഴുകും മാണിക്കല്‍’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ജനകീയ പുഴ ശുചീകരണ പ്രവർത്തനങ്ങൾ തൈക്കാട് താമരഭാഗത്ത് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

നമ്മുടെ നാട്ടിലെ അരുവികളും ജലാശയങ്ങളും മലിനീകരിക്കപ്പെട്ടതോടെ അതിന് സമീപത്തുണ്ടായിരുന്ന കൃഷിഭൂമി തരിശുകിടക്കുന്ന അവസ്ഥയുണ്ടെന്നും ഇത് മറികടക്കാൻ പുഴകളും അരുവികളും ജലാശയങ്ങളും സംരക്ഷിച്ച് കൊണ്ട് പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഇതിൻ്റെ ഭാഗമായാണ് മാണിക്കല്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴയും നീര്‍ച്ചാലുകളും മാലിന്യ രഹിതമായി വീണ്ടെടുക്കാൻ നവകേരളം കര്‍മ്മപദ്ധതിയുടെ കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പുഴയൊഴുകും മാണിക്കൽ പദ്ധതി നടപ്പിലാക്കുന്നത്.



പദ്ധതിയുടെ ആദ്യഘട്ടമായി 10 ഏക്കർ തരിശുഭൂമി കൃഷി യോഗ്യമാക്കി വിത്തിറക്കി. വെള്ളാണിക്കൽ, തമ്പുരാട്ടി പാറകളെ ബന്ധിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര പദ്ധതിയും സാമൂഹ്യ വനവത്കരണവും തുടങ്ങി. എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനമായിരിക്കും മാണിക്കൽ പഞ്ചായത്തിൽ നടക്കുകയെന്നും മന്ത്രി പറഞ്ഞു.

ഒന്‍പത് കേന്ദ്രങ്ങളില്‍ ഒരേ സമയത്താണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.രാവിലെ എട്ടരയോടെ വാമനപുരം എം.എല്‍.എ ഡി.കെ. മുരളി ആലിയാട്-കാപ്പിക്കുന്ന് പാലത്തിലും ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി മണ്ഡപം ജംഗ്ഷനിലും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വേളാവൂര്‍ ജംഗ്ഷനിലും മുന്‍ എം.എല്‍.എ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ വെമ്പായം ജംഗ്ഷനിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം കട്ടയ്ക്കാല്‍ പാലത്തിലും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് മൂളയം പാലത്തിലും, ശുചിത്വ മിഷൻ ലിക്വിഡ് വേസ്റ്റ് മാനേജ്മെൻ്റ് ഡയറക്ടർ അരുൺ പ്ലാക്കീഴ് ജംഗ്ഷനിലും കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ചന്നൂര്‍ക്കടവിലും നടന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.



തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയിലിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മദപുരം ഇരപ്പ്കുഴി മുതൽ വെള്ളാണിക്കൽ ചന്നൂർ വരെയുള്ള ഭാഗത്തെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടന്നത്. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ജനപ്രതിനിധികള്‍, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ , രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നദീസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration