Sunday, May 12, 2024
 
 
⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന്
News

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; 64 ൽ 53 കോളേജിലും എസ്. എഫ്. ഐ

29 January 2022 10:57 AM

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്. എഫ്. ഐ ക്ക് ചരിത്ര വിജയം. സംഘടാനാടിസ്ഥാനത്തിൽ ആകെ തിരഞ്ഞെടുപ്പ് നടന്ന 64 കോളേജിൽ 53 കോളേജിലും എസ്. എഫ്. ഐ വിജയിച്ചു. എസ്. എഫ്. ഐക്ക് 70 സർവകലാശാല കൗൺസിലർമാരെ ലഭിച്ചു.

വയനാട്‌ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ കോളേജിലും എസ് എഫ് ഐ വിജയിച്ചു.

കണ്ണൂർ ജില്ലയിൽ 46 ൽ 38 ഉം കാസർഗോഡ് ജില്ലയിൽ 17 ൽ 14 കോളേജിലും എസ്. എഫ്. ഐ യൂണിയൻ ഭരിക്കും.

കെ.എസ്. യു കുത്തകളായിരുന്ന കൂത്തുപറമ്പ് നിർമ്മലഗിരി, ഇരിട്ടി എം. ജി, ആദ്യമായി അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ, ചെണ്ടയാട് എം. ജി, 5 വർഷങ്ങൾക്ക് ശേഷം MSF - KSU കോട്ടയായ ഇരിക്കൂർ സിബ്ഗ കോളേജ്, പെരിയ അംബേദ്കർ കോളേജ് എന്നിവ എസ്. എഫ്. ഐ തിരിച്ചുപിടിച്ചു.

എ. ബി. വി. പി യുടെ കയ്യിൽ നിന്ന് കുമ്പള ഐ.എച്ച്. ആർ. ഡി തിരിച്ച് പിടിച്ചു.

കണ്ണൂർ കൃഷ്ണമേനോൻ വനിത, കണ്ണൂർ എസ്. എൻ കോളേജ്, പയ്യന്നൂർ കോളേജ്, മാടായി കോളേജ് , കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ഉദുമ ഗവ. കോളേജ്, മുന്നാട് പീപ്പിൾസ്, എസ്‌.എൻ പെരിയ, സി.കെ നായർ, മാനന്തവാടി ഗവ. കോളേജ്, പി. കെ കാളൻ കോളേജ്, മാനന്തവാടി മേരീമതാ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും എസ്. എഫ്. ഐ വിജയിച്ചു.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളെജ്, എടത്തൊട്ടി ഡി പോൾ കോളേജ്, വീർപാട് എസ്. എൻ. ജി കോളേജ്, എസ്. എൻ. ജി തോട്ടട, രാജപുരം സെൻ്റ് പയസ് എന്നി വിടങ്ങളിലും എസ്. എഫ്. ഐ വിജയിച്ചു.

MSF - KSU കുത്തകയായ സർസയ്യദ് കോളേജിൽ 1, ചെറുപുഴ നവജ്യോതി കോളേജിൽ 2 സീറ്റ്, ആലക്കോട് മേരിമാത കോളേജിൽ 4 സീറ്റ്, സെൻ്റ് ജൂഡ് 2 സീറ്റ് എന്നിവയും എസ്. എഫ്. ഐ പിടിച്ചെടുത്തു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ 6 സീറ്റും നേടി.

നേരത്തെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ എസ്. എഫ്. ഐയുടെ ഉജ്ജ്വല വിജയമാണ് ഉണ്ടായത്. 32 കോളേജുകളിൽ എസ്. എഫ്. ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ. എസ്. യു, എം. എസ്. എഫ്, എ.ബി.വി.പി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ സംയുക്തമായി സഖ്യം ചേർന്ന് പരിശ്രമിച്ചിട്ടും കോളേജുകളിൽ സ്ഥാനാർഥിയാവാൻ പോലും ആൾക്കാരെ ലഭിക്കാത്ത സാഹചര്യമായിരുന്നു.

ഇടുക്കി ഗവ. എഞ്ചിനിയറിംങ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് അംഗവുമായ സ. ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതോടെ പൊതുജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട കെ. എസ്. യു കഴിഞ്ഞ ഒരാഴ്ചയായി വിവിധ കോളേജുകളിൽ അക്രമങ്ങളിലൂടെ സ്വാധീനം ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും പൊതുവിദ്യാർത്ഥി സമൂഹം കെ. എസ്. യുവിനെ കയ്യൊഴിയുന്ന കാഴ്ചയാണ് ഉണ്ടായത്. ഹരിത വിവാദത്തോടെ സംഘടനാപരാമായി തകർന്നുപോയ എം. എസ്. എഫും വിദ്യാർത്ഥി പിന്തുണയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയാണ്.

മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്. എസ് കോളേജ്, തലശ്ശേരി ഗവ. കോളേജ് ചൊക്ലി, പെരിങ്ങോം ഗവ. കോളേജ് എന്നിവിടങ്ങളിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്. എഫ്. ഐ സ്ഥാനാർഥികൾ വിജയിച്ചു.

മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യ കിരൺ, കരിവെള്ളൂർ നെസ്റ്റ്, എ. ഡബ്ല്യൂ. എച്ച് പയ്യന്നൂർ, ഐ. ടി. എം. കോളേജ് മയ്യിൽ, പിലാത്തറ കോഓപറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐ.എച്ച് ആർ. ഡി, ലാസ്യ പിലാത്തറ, മോറാഴ കോളേജ്, തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരങ്ങാട്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവം, ഔവ്വർ കോളേജ് തിമിരി, ഇ. എം. എസ് സ്മാരക ഐ. എച്ച്.ആർ. ഡി കോളേജ് ഇരിട്ടി, കൂത്തുപറമ്പ എം. ഇ. എസ് കോളേജ്, ഐ. എച്ച്.ആർ. ഡി കോളേജ് പിണറായി, ഐ. എച്ച്. ആർ. ഡി കൂത്തുപറമ്പ്, ആംസ്റ്റക്ക് കോളേജ് കല്ല്യാശ്ശേരി, ഗവ. ബ്രണ്ണൻ ബി എഡ് കോളേജ് തലശ്ശേരി, ജേബീസ് ബി. എഡ് കോളേജ് കുറ്റൂർ, പി.കെ.എം കോളേജ് മടമ്പം, രാജീവ്‌ മെമ്മോറിയൽ ബി. എഡ് കോളേജ് മട്ടന്നൂർ, എസ്. ഇ. എസ് സെൽഫ് ഫിനാൻസ് കോളേജ് ,ഇ. കെ. നായനാർ സ്മാരക ഗവ. കോളേജ് എളേരിതട്ട്, കരിന്തളം ഗവ. കോളേജ്, എസ്‌.എൻ.ഡി.പി കാലിച്ചനടുക്കം ,പള്ളിപ്പാറ ഐ. എച്ച്. ആർ. ഡി, മടിക്കൈ ഐ.എച്ച്. ആർ. ഡി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്. എഫ്. ഐ എതിരില്ലാതെ വിജയിച്ചു.

ചെണ്ടയാട് എം.ജി. കോളേജിൽ കെ.എസ്. യു മത്സരിക്കാതെ എ. ബി. വി. പിക്ക് വോട്ട് മറിച്ച് നൽകിയിട്ടും അവർക്ക് വിജയിക്കാനായില്ല.

'സുശക്തമായ ജനാധിപത്യം സമരോൽസുക കലാലയം' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌.എഫ്.ഐ ഇത്തവണ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration