സ്വര്‍ണവില ഇന്നും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price )ഇന്നും കുറഞ്ഞു. ഇന്നലെ ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു.
ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4515 രൂപയുമായി.