കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ (Thiruvananthapuram District) പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (Educational Institutions) ജില്ലാ കളക്ടര്‍ (Collector) അവധി (Holiday) പ്രഖ്യാപിച്ചു.
ജില്ലയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.