Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

പരസ്യ സങ്കൽപ്പങ്ങൾക്ക് ഒരു വേറിട്ട അനുഭൂതിയുമായി മഹാദേവൻ തമ്പിയുടെ പുത്തൻ പരസ്യ ചിത്രം വൈറലാകുന്നു

11 October 2021 07:26 PM

പരസ്യ സങ്കൽപ്പങ്ങളിൽ പുത്തൻ ആശയവുമായി എത്തിയ മഹാദേവൻ തമ്പിയുടെ പരസ്യ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി അമ്പതോളം സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച മഹാദേവൻ തമ്പിയുടെ മറ്റൊരു കലാസൃഷ്ടിയാണ് ഈ പരസ്യചിത്രം.

                                             

പരസ്യ ചിത്രം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് സുന്ദരനും സുന്ദരികളുമായി പരസ്യ മോഡലുകളെയാണ്. എന്നാൽ ഇവിടെ മഹാദേവൻ തമ്പിയും ടീമും ചേർന്നൊരുക്കിയത് വേറിട്ടൊരു ദൃശ്യാനുഭൂതിയാണ്. ഫുജി ഫിലിമിൻറെ പുതിയ പരസ്യചിത്രത്തിനായി ആദിവാസി ഊരുകളിൽ നടക്കുന്ന ഒരു കല്ല്യാണത്തിന്റെ ദൃശ്യങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടാകെ നിരവധി പേർ ഫുജി ഫിലിമിന് വേണ്ടി പരസ്യചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നും മലയാളികൾ നിർമ്മിച്ച ഈ പരസ്യ ചിത്രം തന്നെയാണ് വേറിട്ട് നിൽക്കുന്നത്.

 വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക :

 

 

 

  

ഈ പരസ്യചിത്രത്തിന് വേറിട്ടൊരു അനുഭൂതിലഭിക്കുന്നതിന് കാരണമായത് ചിത്രത്തിലെ കഥാപാത്രങ്ങളും നിറങ്ങൾ വാരിവിതറാതെ ദൃശ്യങ്ങളെ അതെപടി ഒപ്പി എടുക്കാനും സാധിച്ചുവെന്നുള്ളതാണ്. ആദിവാസി ഊരുകളിലുള്ള വ്യക്തികളെ തന്നെയാണ് കഥാപാത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.

 

   

ചിത്രീകരണത്തിനായി ആശയം നൽകിയത് പ്രശസ്‌ത ഫോട്ടോഗ്രാഫറായ അരുൺ സോളാണ്. അഞ്ഞൂറോളം വെഡിങ്ങുകളുടെ ഫോട്ടോഗ്രാഫറായിരുന്ന അരുൺ സോൾ സനൽ കുമാർ ശശിധരൻ ഡയറക്ട് ചെയ്‌ത സിനിമകളുടെ അസോസിയേറ്റീവ് ഡയറക്ടർ കൂടിയാണ്. കൂടാതെ അഭിനയ മേഖലയിലും തൻറെ കഴിവുകൾ കാട്ടിയ വ്യക്തിയാണ് അദ്ദേഹം. സ്റ്റിൽസും ക്രീയേറ്റീവ് സപ്പോർട്ടും നൽകിയത് റോയി ലോറൻസുമാണ്. ഫ്യൂജിയുടെ മെൻറ്റർ കൂടിയായ റോയി ലോറൻസ് കൊല്ലത്ത് അറിയപ്പെടുന്ന ഒരു വെഡിങ്ങ് കമ്പനിയുടെ ഓണർ കൂടിയാണ്. പരസ്യ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകൾ എടുത്തിരിക്കുന്നത് റോയി ലോറൻസും അരുൺ സോളും ചേർന്നാണ്. ഈ പരസ്യചിത്രത്തിനായി വ്യത്യസ്തമായ ഈണം പകർന്നിരിക്കുന്നത് അരുൺ രാജ് ആണ്. എഡിറ്റിംഗ് ചെയ്‌തത്‌ നിതിൻ ഭരതനും കോസ്റ്റ്യുമ്സ് ചെയ്‌തത്‌ ഐശ്വര്യ ലാലുവുമാണ്. കൂടാതെ മേക്കപ്പ് അഖില മോഹനും പ്രൊ കൺട്രോളർ റാം മനോഹറുമാണ്.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration