'മെഴുകുതിരി കന്യക’ തീമിൽ വെറൈറ്റി ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ
ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നുത്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. 'മെഴുകുതിരി കന്യക’ എന്ന തീമിലാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ഇപ്പോഴിതാ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രനാണ് ഈ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.
‘മെഴുകുതിരി കന്യക’ എന്ന തീമിലാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ചുറ്റിനും മെഴുകി തിരികൾ കത്തിച്ചു വെക്കുകയും അതുപോലെ അനിഖയുടെ തലയിലും കൈയുടെ തോളിലും മെഴുകുതിരി കൊണ്ട് ഒരു ഡിസൈൻ ചെയ്തിട്ടുമുണ്ട്.
തലയിലേത് ഒരു മെഴുകുതിരി കിരീടം പോലെയാണ് തോന്നിക്കുന്നത് ഒപ്പം അതിമനോഹരമായ മഹാദേവൻ തമ്പിയുടെ ക്ലിക്കുകൾ കൂടിയായപ്പോൾ ഒന്നാതരം ഫോട്ടോസാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ മഹാദേവൻ തമ്പി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനിഖയുടെ നിരവധി ഫോട്ടോഷൂട്ടുകൾ മഹാദേവൻ തമ്പി ചെയ്തിട്ടുണ്ട്.
ഫോട്ടോഷൂട്ടിനായി മേക്കപ്പും ആശയവും ലഭിച്ചത് 'അഖിലാസ് മേക്ക് ഓവർ' ൽ നിന്നുമാണ്. കോസ്റ്റ്യുമ്സ് ചെയ്തത് അനികലയും സ്റ്റയിൽ ചെയ്തത് ഐശ്വര്യ ലാലുവുമാണ്. അസ്സോസിയേറ്റും ഡിഒപി യും ചെയ്തത് അബി റെജിയുമാണ്. വയനാട് മോറിക്യാപ്പ് റിസോർട്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.