പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ഡ്രൈവര്‍ ജിഷ്ണു പിടിയില്‍
തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശി ജിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയയുടെ മരണത്തിലാണ് വിഷ്ണു അറസ്റ്റിലായത്. ജിഷ്ണുവും – അല്‍ഫിയയും പ്രണയത്തിലായിരുന്നുവെന്നും ജിഷ്ണു പിന്മാറിയതാണ് ആത്മഹത്യക്കു കാരണമെന്നും പൊലീസ് പറയുന്നു. വിഷം കഴിച്ച കാര്യം പെണ്‍കുട്ടി ജിഷ്ണുവിന് വാട്സ് ആപ്പ് സന്ദശം അയച്ചിരുന്നു
വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെണ്‍കുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല.