+2, VHSE പരീക്ഷ ഫലം ഇന്ന്
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപനം നടത്തുക. നാല് മണി മുതല്‍ വിവിധ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഈ വര്‍ഷം പ്ലസ് ടുവിന് 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
ഫലമറിയാന്‍
www.results.kite.kerala.gov.in
Saphalam2021
iExaMS-kerala