ജൂണില്‍ യു.പി.ഐ ഇപാടുകളില്‍ 11.6 ശതമാനം വളര്‍ച്ച; കൈമാറിയത് 5.47 ലക്ഷം കോടി രൂപ
രാജ്യത്ത് ജൂണ്‍ മാസത്തില്‍ യു.പി.ഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളില്‍ 11.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂണില്‍ 280 കോടി യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. അതിലൂടെ കൈമാറിയതാകട്ടെ 5.47 ലക്ഷം കോടി രൂപയും. നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയാണ് (എന്‍.പി.സി.ഐ) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മെയ് മാസത്തില്‍ 253 കോടി യു.പി.ഐ ഇടപാടുകളില്‍ നിന്നായി 4.91 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.