Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

സംവിധായകന്‍ റോബിന്‍ ജോസഫ് ഒരുക്കുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' ഒ ടി ടി റിലീസിനൊരുങ്ങി

02 July 2021 06:30 PM

പി ആര്‍ സുമേരന്‍

നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.


നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്‍റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറഞ്ഞു. നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ. കളിയും ചിരിയുമായി നടക്കുന്ന അവര്‍ക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയും ഒക്കെ പറയുമ്പോഴും അപ്രതീക്ഷിതമായി വന്നുചേരുന്ന ചില ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍. ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും സമൂഹത്തിലെ ചില ജീര്‍ണ്ണതകളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായ തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ തമാശയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ റോബിന്‍ ജോസഫ് പറയുന്നു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ മറ്റൊരു പുതുമ കൂടിയാണ്. ചിത്രം ഉടനെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും.


അഭിനേതാക്കള്‍- ആദി അനുച്ചന്‍, അനഘ ജോസ്, വര്‍ഷ പ്രസാദ്, പാഷാണം ഷാജി, സോഹന്‍ സീനുലാല്‍, എഡ്വേര്‍ഡ്, തല്‍ഹത്ത ബാബ്സ്, അലക്സ് ഷാരോണ്‍ ബാബു, റോയി തോമസ്, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, റോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഷാജി വർഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ഗീതാ വിജയന്‍, അംബിക മോഹന്‍, ജെസ്ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം ബാനര്‍- പ്ലാമ്പന്‍ ഫിലിംസ്, ബി സിനിമാസ്, സംവിധാനം-റോബിന്‍ ജോസഫ്, നിര്‍മ്മാണം- ഷാന്‍ വടകര, ബിജേഷ് വാസു, തിരക്കഥ, സംഭാഷണം-സ്മിനേഷ് മോഹനന്‍, സജി ജോസഫ്, ക്യാമറ-നാരായണസ്വാമി, ഗാനരചന- മുരുകന്‍ കാട്ടാക്കട, പ്രഭാകരന്‍ നറുകര, നിഷാദ് കൊടമന, എഡിറ്റര്‍ - അലക്സ് വര്‍ഗ്ഗീസ്,സംഗീതം- ഡോ.ഗൗതം രംഗന്‍, ഹരികുമാര്‍ ഹരേറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാന്‍ വടകര, ആര്‍ട്ട്-ഗോവിന്ദരാജ്, മേക്കപ്പ്- രാജന്‍ മാസ്ക്ക്, വസ്ത്രാലങ്കാരം- രമേശ് കണ്ണൂര്‍, ഗായകര്‍- സുധീപ്, അന്‍വര്‍ സാദത്ത്, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മീരാ രാമന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമം. അസോസിയേറ്റ് ഡയറക്ടര്‍ - ദിലീപ് നികേതന്‍, അങ്കിത് അലക്സ് ജോര്‍ജ്ജ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- വിഷ്ണു ഇത്തിപ്പാറ,സൊണറ്റ് ജോസഫ്, മനു ജോസഫ്, സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, ശബ്ദലേഖനം-ജയ്സണ്‍ ചാക്കോ, ഡി ഐ- രഞ്ജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സക്കീര്‍ പ്ളാബന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ - കെ സ്റ്റുഡിയോ, പി ആര്‍ ഒ - പി ആര്‍ സുമേരന്‍.9446190254

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration