കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തിരിച്ചെത്തി ഗംഭീർ
ഒരു മാസം നാലില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി എസ്ബിഐ. 15 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടി വരിക. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അകൗണ്ട് ഉടമകള്‍ക്കാണ് ഈ നിബന്ധന. ഒരു വര്‍ഷം പത്തിലേറെ ചെക് ലീഫുകള്‍ ഉപയോഗിക്കുന്ന ബിഎസ്ബിഡി അകൗണ്ട് (ബേസിക് സേവിംഗ്സ് ബാങ്ക് ഡെപോസിറ്റ്) ഉപഭോക്താക്കളും ഇനി അധികമായി വാങ്ങുന്ന ചെക് ബുകിന് പണം നല്‍കേണ്ടി വരും. 15 രൂപ മുതല്‍ 75 രൂപ വരെയാണ് പുതുക്കിയ നിരക്കുകള്‍. ഇവ ജൂലൈ ഒന്ന് മുതല്‍ ആയിരിക്കും നിലവില്‍ വരിക.
അതേസമയം സാമ്ബത്തികേതര ഇടപാടുകള്‍, പണം അയക്കുന്നതിനുള്ള സിഡിഎം ഉപയോഗം എന്നിവ തുടര്‍ന്നും സൗജന്യമായിരിക്കും. ചെക് ബുകിന്റെ പരിധി കഴിഞ്ഞാല്‍ 10 ലീഫിന്റെ പുതിയ ചെക് ബുകിന് 40 രൂപയും 25 ലീഫിന്റെ പുതിയ ചെക് ബുകിന് 75 രൂപയും നല്‍കണം. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ബിഎസ്ബിഡി അകൗണ്ട്. സാധാരണക്കാരെ ബാങ്കിങ് സേവനത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ബിഎസ്ബിഡി അകൗണ്ടുകള്‍ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നത്.