എസ്ബിഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പണം കിട്ടില്ല
ന്യൂഡല്‍ഹി: എസ് ബി ഐയുടെ ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നു എസ് ബി ഐ. വ്യാപകമായ പണം തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ക്യാഷ് ഡെപ്പോസിറ്റ് മെഷീന് വഴി പണം പിന്‍വലിക്കുന്നത് എസ് ബി ഐ നിര്‍ത്തിവെച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സേവനം നിര്‍ത്തിവെക്കുന്നതെന്ന് എസ് ബി ഐയുടെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി. അതിനിടെ എസ് ബി ഐ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും. എസ് ബി ഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു പി ഐ അധിഷ്ഠിത പണമിടപാട് ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് ഇന്ന് തടസപ്പെടുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 40 മിനിട്ട് നേരത്തേക്കാണ് എസ് ബി ഐ സേവനങ്ങള്‍ക്ക് തടസം നേരിടുക.