ഐഷ സുല്‍ത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
തിരുവനന്തപുരം : സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും. കവരത്തി പൊലീസാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാവിലെയാണ് ചോദ്യംചെയ്യല്‍ ആരംഭിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഐഷക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഇവര്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്.