ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര് കൂടി രാജിവച്ചു: ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി
സിനിമാ പ്രവര്‍ത്തകയായ ഐഷ സുല്‍ത്താന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസെടുത്തു. എന്നാല്‍ ഈ സംഭവത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേര് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
ഐഷാ സുല്‍ത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ പറയുന്നു. ഇത് കൂടാതെ ചില സംഘടനകള്‍ ബിജെപി അനുകൂലികള്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ്.