Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

സര്‍ഗവസന്തം 2021: ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പിന് തുടക്കം

12 June 2021 06:46 PM

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന \'ഇ-കൂട്ടം\' ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വിടിനുള്ളില്‍ മാത്രം കുട്ടികള്‍ കഴിയുന്ന ആസാധാരണമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി വനിത ശിശു വികസന വകുപ്പിന്റെ സുപ്രധാനമായ ഒരു ഇടപെടലാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വകുപ്പ് നടത്തുന്ന ഇടപെടലുകളേയും ഇ-കൂട്ടം മോഡ്യൂള്‍ തയ്യാറാക്കിയ ഔര്‍ റെസ്പിസിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഈ പരിപാടിയോടൊപ്പം തന്നെ വനിത ശിശുവികസന വകുപ്പ് ബാലവേല വിരുദ്ധ ദിനാചരണവും വെബിനാറും സംഘടിപ്പിച്ചു.



കോവിഡിനെ തുടര്‍ന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളില്‍ കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. കുട്ടികള്‍ അവരുടെ വളര്‍ച്ചയ്ക്കനുസരിച്ച് നേടേണ്ട പല സാമൂഹികമായ കഴിവുകളും ഇന്നത്തെ സാഹചര്യത്തില്‍ നേടാന്‍ കഴിയാതെ വരുന്നുണ്ട്. കളിക്കാന്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനുള്ളില്‍ മാത്രം സമയം ചെലവഴിക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വിഷമകരമായ ഒന്നാണ്. ഈ സാഹചര്യം മറികടക്കുന്നതിലേക്കായി വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയും യൂണിസെഫും ചേര്‍ന്ന് സംസ്ഥാനത്തെ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തതാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പ്.



ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് കൂട്ടികളുടെ മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുക, കുട്ടികളുടെ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, കഥ, കവിത തുടങ്ങിയ സാഹിത്യ മേഖലകളുടെ പ്രാധാന്യം കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്ക് നല്‍കുക തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പില്‍ കുട്ടികള്‍ക്കായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കളിച്ചും, ചിരിപ്പിച്ചും, കൂട്ടുകൂടിയും കുട്ടികളെ സന്തോഷമാക്കുന്നതിന് വേണ്ടിയാണ് ഇ-കൂട്ടം ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് ഇ-കൂട്ടം ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കുന്നു.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതവും സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു നന്ദിയും പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration