ബി.ജെ.പി കോര്‍കമ്മിറ്റി യോഗം പൊലീസ് തടഞ്ഞു
ബിജെപി കോര്‍ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്കി. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങള്‍ ഹോട്ടലില്‍ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.
കുഴല്‍പ്പണ കേസിലെ അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോര്‍ കമ്മിറ്റി.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന് പറഞ്ഞു. എല്ലാ കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സി. പി രാധാകൃഷ്ണന് പറഞ്ഞു.