Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് നാളെ

27 May 2021 06:03 PM

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് \'സര്‍ഗവസന്തം\' എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.



ചിത്രരചന (പെന്‍സില്‍) മത്സരം - \'കളര്‍ ഓഫ് ഫ്യൂച്ചര്‍\', സിനിമാറ്റിക് ഡാന്‍സ്/ഫ്യൂഷന്‍ ഡാന്‍സ് മത്സരം - \'ലെറ്റസ് ഡാന്‍സ് ടുഗതര്‍\', ക്രാഫ്റ്റ് മത്സരം - \'വെല്‍ത് ഔട്ട് ഓഫ് വേസ്റ്റ്\', വീഡിയോഗ്രാഫി - ദൈനംദിന ജീവിതത്തിലെ സൃഷ്ടിപരമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ - \'ഹൗസ്ഫുള്‍\', കുടുംബത്തോടൊപ്പം മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ - \'പ്രാണ\', ഓണ്‍ലൈന്‍ എക്‌സിബിഷന്‍ - \'ക്രീയേറ്റീവ് ലാബ്\', ഒരുമയുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബാംഗങ്ങളോടൊപ്പമുള്ള ഏതൊരു പ്രവര്‍ത്തനവും - \'ചലഞ്ച് എ ഫാമിലി\', ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാനുള്ള പരിപാടികള്‍ - \'ഐ കാന്‍\', ഓണ്‍ലൈന്‍ ക്യാമ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.

6 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനാകും. ചെയ്യുന്ന പ്രവര്‍ത്തികളുടെ 3 മിനുറ്റില്‍ കവിയാത്ത വിഡിയോകള്‍ #Sargavasantham2021#WeShallOvercome എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയുകയും അതാതു ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ അയച്ചു കൊടുക്കേണ്ടതുമാണ്. മത്സര വിജയികള്‍ക്ക് ജില്ലാ സംസ്ഥാന തലങ്ങളില്‍ സമ്മാനവും ലഭിക്കും.

ഓണ്‍ലൈന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/ZiM8pYJTQU4aQCie6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. മെയ് ജൂലൈ മാസങ്ങളിലായി നടക്കുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ വനിതാശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ (http://wcd.kerala.gov.in ) ലഭ്യമാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration