പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിച്ച് ചുഴലിക്കാറ്റായി പരിണമിച്ചതോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപ്രവചനം.
ഇന്ന് \'യാസ്\' ചുഴലിക്കാറ്റായി ബംഗാള്‍- ഒഡീഷ തീരം വഴി ചുഴലിക്കാറ്റായി കരയിലെത്തിയ ന്യൂനമര്‍ദ്ദം, ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തിയായ മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മഴ പെയ്യും.
ഇന്നും നാളെയും സംസ്ഥാനത്ത് ജില്ലകളിലായി യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.