Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ഇന്ത്യയെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽ തോക്കുപോലെ പ്രവർത്തിക്കും; തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

13 May 2021 07:10 PM

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ (മേയ് 14) അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരും. മേയ് 16ന് ഓറഞ്ച് അലേർട്ടും 15, 17 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ന്യൂനമർദം ചുഴലിക്കാറ്റായി മറാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അതിനാൽ തീരപ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ, നദീതീരങ്ങളിലുള്ളവർ, മലയോര പ്രദേശങ്ങളിലുള്ളവർ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുള്ളവർ തുടങ്ങിയവരും പ്രത്യേക ജാഗ്രത പുലർത്തണം.

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി വയ്ക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ ജാഗ്രത പുലർത്തണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്കു മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

ജില്ലയിൽ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാംപുകൾ തുറക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. എല്ലാ കോവിഡ് മാർഗനിർദേശങ്ങളും പാലിച്ചാകും ക്യാംപുകൾ തുറക്കുക. കോവിഡ് പോസിറ്റിവ് ആയവരെ മാറ്റേണ്ട സാഹചര്യമുണ്ടായാൽ ഡൊമിസിലിയറി കെയർ സെന്ററുകളിൽ സൗകര്യമൊരുക്കുമെന്നും കളക്ടർ പറഞ്ഞു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration