ഓണം ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം ഇവിടെയുണ്ടായി, പൊളിവചനങ്ങൾ തിരിച്ചറിയണം; മുഖ്യമന്ത്രി
പത്തനംതിട്ട : ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ബാബുക്കുട്ടന് ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മുളന്തുരുത്തിയില്‍ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഏപ്രില്‍ 28 നായിരുന്നു സംഭവം. തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം യുവതി ട്രെയിനില്‍ നിന്നും പുറത്ത് ചാടി. യുവതിയുടെ തലയ്ക്കും, നട്ടെല്ലിനും, കഴുത്തിനും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന് ബന്ധുവിന്റെ വീട്ടില്‍ എത്തിയത്. പോലീസിന് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.