കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്: സൂഫിയാന് കീഴടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാന് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് സൂഫിയാന് കീഴടങ്ങിയത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി ഓഫീസില്‍ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകരയില്‍ അപകടമുണ്ടായ സ്ഥലത്തും സൂഫിയാന് എത്തിയിരുന്നു.
കരിപ്പൂരില്‍ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനായിരുന്നു. സംഭവദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളില്‍ ഒരു വിഭാഗം സ്വര്‍ണം കൈപ്പറ്റാനും എതിര്‍വിഭാഗം കവര്‍ച്ച നടത്താനും വേണ്ടി എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വര്‍ണക്കടത്തില്‍ സൂഫിയാനും പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.