റിയാദ്- കരിപ്പൂര്‍ വിമാനം അടിയന്തരമായി നെടുമ്ബാശേരിയില് ഇറക്കി
കൊച്ചി: കൊച്ചി: റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. സാങ്കേതിക തരാറിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചു. വിമാനത്തിന്റെ പരിശോധനകളും തുടങ്ങിയിട്ടുണ്ട്.
യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയത്. പുലര്‍ച്ചെ 3.10 തോട് കൂടിയാണ് സംഭവം. കോഴിക്കോട്ടെക്കുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ അധികവും ഉണ്ടായിരുന്നത്.