Thursday, May 09, 2024
 
 
⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം
News

പിണറായി അല്ലാതെ മറ്റാര്, അതെ കേരളമാണ് റോൾ മോഡൽ, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കന്നഡ സൂപ്പർതാരം ചേതൻ

27 April 2021 09:25 PM

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും വാക്സിനും പരിപൂർണ സൗജന്യമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുക്തകണ്ഠം അഭിനന്ദിച്ച് കന്നഡ സിനിമയിലെ സൂപ്പർതാരം ചേതൻ. രാജ്യമൊട്ടുക്ക് ഓക്സിജൻ കിട്ടാതെ ജനങ്ങൾ വലയുമ്പോൾ കേരളം ഇന്ത്യക്കാകെ വഴികാട്ടുകയാണ്. കർണാടകത്തിനും ഗോവക്കും തമിഴ്‌നാടിനും പ്രാണവായു നൽകുന്ന കേരള മോഡലാണ് റോൾ മോഡലെന്ന് ചേതൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒന്നാം ഘട്ടത്തിലെ അനുഭവങ്ങൾ പകർന്ന ചില പാഠങ്ങൾ പ്രധാനമായിരുന്നു. രോഗബാധിതർക്ക് ചികിത്സയുടെ ഭാഗമായി ഓക്സിജൻ നൽകേണ്ടിവരും എന്ന തിരിച്ചറിവായിരുന്നു അതിലൊന്ന്. ജനങ്ങളോട് പ്രതിബദ്ധതയും കരുതലുമുള്ള ഒരു സർക്കാർ കേരളത്തിൽ അത് ഭംഗിയായി നിർവഹിച്ചു. ഈ മാതൃകയാണ് നമ്മളും രാജ്യവും പിന്തുടരേണ്ടത്. 2020 ലെ കോവിഡ് കാലത്തിൽനിന്നും പഠിച്ച കേരളം ഒരു വർഷം പിന്നിട്ടപ്പോൾ സ്വന്തമായി ഓക്സിജൻ ഉൽപ്പാദിപ്പിച്ചു. അധികം വരുന്നവ സഹോദര സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തു. അതെ ഏതാണ് കേരളം മോഡൽ; യഥാർത്ഥ റോൾ മോഡൽ- ചേതൻ കുറിപ്പിൽ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ കെടുതികൾ അഭിമുഖീകരിക്കുന്നതിലും കേരളം വഴികാട്ടുകയാണ്‌. മോഡി ഇല്ലെങ്കിൽ ആര് എന്ന് കർണാടകത്തിന്റെ പല ഭാഗങ്ങളിൽ ജനങ്ങൾ ചോദിക്കുന്നത് താൻ കേട്ടിരുന്നു. എന്നാൽ, അതൊന്നുമല്ല, പിണറായി വിജയൻ എന്നൊന്ന് ഗൂഗിളിൽ സെർച്ച് ചെയ്യൂ. ഈ ചോദ്യത്തിനുള്ള ഉത്തരം നിസംശയം ലഭിക്കും എന്ന വരികളോടെയാണ് ചേതൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ചേതൻ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration