സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി
കൊച്ചി: സ്വര്‍ണ വില സംസ്ഥാനത്ത് കുതിച്ചുകയറുന്നു. വിഷുദിനത്തില്‍ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമാണ്. ഇന്നലെ പവന് വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് കൂടിയത്.
ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വില.