പൊതുപ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം: സ്പീക്കർ എ എൻ ഷംസീർ
രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഒരു വര്‍ഷത്തിനകം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പകരം ജിപിഎസ് ബന്ധിത ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ടോള്‍ ബൂത്തുകളും നീക്കുമെന്ന് ഞാന്‍ സഭയ്ക്ക് ഉറപ്പു നല്കുന്നു . ജിപിഎസിനെ അടിസ്ഥാനമാക്കി ടോള്‍ പിരിവ് നടത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാ വാഹനങ്ങളിലും ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. 93 ശതമാനം വാഹനങ്ങളും ഇപ്പോള്‍ ഇതുവഴിയാണ് ടോള്‍ നല്‍കുന്നത്.
സ്ക്രോപ്പേജ് പോളിസി പ്രകാരം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.