Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ഫാസ്ടാഗ് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

14 February 2021 09:41 AM

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം. അല്ലാത്തപക്ഷം കനത്ത പിഴ ഒടുക്കേണ്ടതായി വരും. കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ തുടര്‍ച്ചയായി നീട്ടിവെച്ചശേഷമാണ് തിങ്കളാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്.

2020ന്റെ തുടക്കത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. അവസാനമായി 2021 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചത്. പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു. ഇതിനകം ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. എന്താണ് ഫാസ്ടാഗ്?



വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്. ടോള്‍ പ്ലാസയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌കാനറുമായി ആശയവിനിമയം നടത്താന്‍ ഉപകരണം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍ ആവശ്യമായ ടോള്‍ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്കു പോവും.

-

ഇതിലൂടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളിലൂടെ നിര്‍ത്താതെ വാഹനമോടിക്കാം. ടാഗ് ഒരു വാലറ്റ് അല്ലെങ്കില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പ്രീപെയ്ഡ് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കില്‍, ഉടമകള്‍ ടാഗ് റീചാര്‍ജ് / ടോപ്പ് അപ്പ് ചെയ്യേണ്ടതുണ്ട്. ഇത് ഒരു സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാക്കി തുക മുന്‍കൂട്ടി നിര്‍വചിച്ച പരിധിക്ക് താഴെയായിക്കഴിഞ്ഞാല്‍ പണം ഓട്ടോമാറ്റിക്കായി കുറയ്ക്കും. ഒരു വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍, പണം കുറഞ്ഞതായി ഉടമയ്ക്ക് ഒരു എസ്‌എംഎസ് അലര്‍ട്ട് ലഭിക്കും. അക്കൗണ്ടുകളില്‍ നിന്നോ വാലറ്റുകളില്‍ നിന്നോ പണം ഡെബിറ്റ് ചെയ്യുന്നത് പോലെയാണ് അലര്‍ട്ട് വരുന്നത്.

ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ എല്ലാ പ്രധാന റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലും ഫാസ്ടാഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഫാസ്ടാഗ് നിരക്കുകള്‍ എങ്ങനെ?

എല്ലാ നികുതികളും അടക്കം 200 രൂപ വരെ ഫാസ്‌ടാഗിനായി ബാങ്കുകള്‍ക്ക് ഈടാക്കാന്‍ അനുവാദമുണ്ടെന്ന് ഐ‌എച്ച്‌എം‌സി‌എല്‍ പറയുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും. സാധാരണയായി മിക്ക കാറുകള്‍ക്കും ഏകദേശം 200 രൂപയാണ് ഇത്. ഇത് വാഹന തരത്തെ ആശ്രയിച്ചിരിക്കുന്നു. ടാഗ് ആക്ടീവ് ആയി നിലനിര്‍ത്തുന്നതിന് മിനിമം തുക റീചാര്‍ജ് ചെയ്യണം. സാധാരണയായി 100 രൂപയാണിത്. കൂടാതെ, ഓരോ റീചാര്‍ജിനും ബാങ്കുകള്‍ അധിക ഇടപാട് ഫീസ് ഈടാക്കാം. ബാങ്കിന്റെയോ പ്രീപെയ്ഡ് വാലറ്റിന്റെയോ വെബ്‌സൈറ്റുകള്‍ നോക്കി എത്രയാണ് നിരക്ക് ഈടാക്കുന്നതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ടോള്‍ അടയ്‌ക്കാന്‍ നിലവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയ പണം ഉപയോഗിക്കാന്‍ കഴിയില്ല. പിന്നീട് ഈ തുക ടോള്‍ ഇനത്തിലേക്ക് മാറ്റാവുന്ന തരത്തില്‍ ഭേദഗതി വരാനും സാധ്യതയുണ്ട്. ഫാസ്‌ടാഗ് എന്നത് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്, വ്യക്തികള്‍ക്കുള്ളതല്ല.

ഏത് ഹൈവേകളാണ് ഫാസ്ടാഗ് സ്വീകരിക്കുന്നത്?

എന്‍‌എച്ച്‌‌എ‌ഐയുടെ 615ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നു. എണ്ണം ക്രമേണ വര്‍ധിക്കും.‌

ഫാസ്ടാഗ് ഇല്ലെങ്കില്‍ എന്ത് സംഭവിക്കും?

ഒരു ഫാസ്ടാഗ് പാതയിലേക്ക്, അതില്ലാത്ത വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പിടിച്ചാല്‍ ടോള്‍ തുകയുടെ ഇരട്ടി നല്‍കണം. ആര്‍‌എഫ്‌ഐ‌ഡിയുടെ ചില കേടുപാടുകള്‍‌ കാരണം നിങ്ങളുടെ ഫാസ്‌ടാഗ് പ്രവര്‍‌ത്തിക്കുന്നില്ലെങ്കിലും അല്ലെങ്കില്‍‌ മതിയായ ബാലന്‍‌സ് ഇല്ലെങ്കിലും, ടോള്‍‌ തുകയുടെ ഇരട്ടി നല്‍കാന്‍‌ നിങ്ങള്‍‌ ബാധ്യസ്ഥമാവും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോക്താവിന് പണം അടയ്ക്കാനും ടാഗ് ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ (ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം പോലുള്ളവ) റീചാര്‍ജ് ചെയ്യാനുമുള്ള സംവിധാനം ബാങ്കുകളുടെ സഹായത്തോടെ ഒരുക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്.

വാഹനം ഹൈവേകളിലേക്ക് കൊണ്ടുപോകുന്നില്ലെങ്കിലും ഫാസ്ടാഗ് ആവശ്യമുണ്ടോ?

വേണം, കാരണം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി ഫാസ്‌ടാഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. എല്ലാ കാറുകള്‍ക്കും മിനിമം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹൈവേകളിലെയും പാര്‍ക്കിങ് സ്ഥലങ്ങളിലെയും വഴിയോര കേന്ദ്രങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഫാസ്‌ടാഗ് സംയോജിപ്പിച്ചുള്ള പേയ്മെന്റ് സംവിധാനമൊരുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു, അതിനാല്‍ ഒരു മള്‍ട്ടി-യൂട്ടിലിറ്റി പേയ്‌മെന്റ് ഉപകരണമായി ഫാസ്‌ടാഗ് മാറും.

ഫാസ്‌ടാഗ് ലഭിക്കുന്നതിന് / ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതൊക്കെ രേഖകള്‍ ആവശ്യമാണ്?

ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് (അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡി എന്നീ നിലകളില്‍), വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ബാങ്കുകള്‍ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ പാന്‍ പോലുള്ള കെ‌വൈ‌സി രേഖകള്‍ ആവശ്യമാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration