PC ചാക്കോ കോൺഗ്രസ് വിട്ടു: UDF കേന്ദ്രങ്ങളിൽ അമ്പരപ്പ്
തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കേ
ഉണ്ടായ രാജി പ്രഖ്യാപനം UDF അണികളിൽ അമ്പരപ്പും നിരാശയും പരത്തി. ചാക്കോയൊടൊപ്പം നിൽക്കുന്ന കൂടുതൽ പേർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്ന സൂചനയുണ്ട്.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസിനെ തകർത്തിരിക്കുകയാണെന്ന് ചാക്കോ പറഞ്ഞു. ദേശീയ തലത്തിൽ പാർട്ടിക്ക് ശക്തമായ നേതൃത്വവുമില്ല. കേരളത്തിൽ ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടെയും രണ്ട് പാർട്ടിയായി കോൺഗ്രസ് മാറി. ഗ്രൂപ്പ് വീതംവയ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റിയിലെ ആരും അറിയാതെ ഇരുവരും സീറ്റുകൾ വീതം വച്ചു. കോൺഗ്രസിൽ നടക്കുന്നത് ജനാധിപത്യവിരുwമായ കാര്യങ്ങൾ.
സംസ്ഥാനത്ത് കോൺഗ്രസ് തകർന്നു ഗ്രൂപ്പ് മാനേജർമാരാണ് കാരണം.
ഏറെ നിരാശയോടെയാണ് താൻ രാജി വയ്ക്കുന്നത്. ഇനി കോൺഗ്രസിൽ തുടരുക അസാധ്യം. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും - ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു