The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ശാസ്ത്രസാങ്കേതികവിദ്യയുടെ ചിറകിലേറി യുവ വനിതാ സംരംഭകർ

കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ  അഭിമാനമായി യുവ വനിതാ സംരംഭകർ. ശാസ്ത്രസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ ഉൽപ്പന്നങ്ങൾ മുന്നോ…

Kerala01 Dec 2024, 11:30 PM 18,932
ശാസ്ത്രസാങ്കേതികവിദ്യയുടെ ചിറകിലേറി യുവ വനിതാ സംരംഭകർ

കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ  അഭിമാനമായി യുവ വനിതാ സംരംഭകർ. ശാസ്ത്രസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ ഉൽപ്പന്നങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് കെ.എസ്.യു.എമ്മും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയും കൈകോർത്ത വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രൊജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ.\"\"


പ്രോബയോട്ടിക്കുകൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതിന്റെ  പ്രാധാന്യത്തെപ്പറ്റി  അരോഗ്യപ്രവർത്തകർ നിരന്തരം അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലമാണിത്. കുസാറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. ബിന്ദ്യ ഇ. എസ്. വികസിപ്പിച്ചത് ‘നട്ട്ബാക്ക്’ എന്ന പേരിൽ കുട്ടികൾക്കായുള്ള ഒരു പ്രോബയോട്ടിക് ഹെൽത്ത് സപ്ലിമെന്റാണ്. പ്രോബയോട്ടിക് ബാക്ടീരിയയെ അടിസ്ഥാനമാക്കിയുള്ള ഒരു സപ്ലിമെന്റാണിത്. മറ്റ് പ്രീബയോട്ടിക്കുകളുമായി പ്രോബയോട്ടിക്സ് ചേർത്തുണ്ടാക്കുന്ന ഈ മിശ്രണം കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ സഹായിക്കും.


സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായ രേഷ്മ ജോസ് വികസിപ്പിച്ചിരിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഒരു സംവേദനാത്മക  ഉപകരണമാണ്.


സംവേദനാത്മക ഓഡിയോ അനുഭവങ്ങളിലൂടെ കുട്ടികളിൽ ഭാഷാ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലേബാക്ക് കളിപ്പാട്ടമാണ് ഉൽപ്പന്നം. കുട്ടികളിൽ വൈജ്ഞാനിക, ഭാഷ, സെൻസറി വികസനത്തിന് സഹായകമാകുംവിധം ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കഥകൾ, പാട്ടുകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവ കേൾക്കാനും അവരുടെ സ്വന്തം അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. ഇതിലൂടെ അവരുടെ ആശയവിനിമയത്തിനുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വളർത്താനുമിത് ഉപകരിക്കും.


ഡോ മേഘ പി. എം. ന്റെ നേതൃത്വത്തിൽ തുടങ്ങിയ ഷെൽറ്റ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ്  വികസിപ്പിച്ചത് കാൽസൈറ്റ്-പ്രിസിപിറ്റേറ്റിംഗ് ബാക്ടീരിയകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ‘ബയോസീൽ’ എന്ന് പേരിട്ടിരിക്കുന്ന ഡ്രൈ മിക്‌സ് കോൺക്രീറ്റ് ആണ്.


ബാഹ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ വിള്ളലുകൾ സ്വയം അടയ്ക്കാനും ആന്തരിക കേടുപാടുകൾ പരിഹരിക്കാനും ഇതിന് ശേഷിയുണ്ട്. ഈ നൂതനമായ പരിഹാരം വിള്ളൽ രഹിത ഘടനകൾ ഉറപ്പാക്കുകയും കാർബൺ ഫുട്ട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉൽപ്പന്നം ഉടൻ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഷെൽറ്റ് ഇന്നൊവേഷൻ.


ബി മാസ്റ്റേഴ്‌സ് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡോ. ശ്രുതി കെ. പി. യുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് വികസിപ്പിച്ചിട്ടുള്ളത് ശുദ്ധമായ തേൻ വിളവെടുക്കാൻ സഹായകമായ സാങ്കേതിക വിദ്യയാണ്. വിളവെടുപ്പ് വേളയിൽ തേൻ കലം സംരക്ഷിച്ച് ഓരോ സീസണിലും തേൻ വിളവ് വർദ്ധിപ്പിക്കാൻ കർഷകരെ സഹായിക്കുംവിധമാണ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.


സമീകൃത ഒമേഗ-3 ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്പ്‌ളിമെന്റ് വികസിപ്പിച്ച പി.എച്ച്.ഡി. സ്‌കോളറായ വിദ്യ മോഹനൻ, യൂണിവേഴ്‌സൽ ക്ലോറോമീറ്റർ വികസിപ്പിച്ച ഡോ ജീത്തു രവീന്ദ്രൻ, എൻ.ഐ. – ടി.ഐ. ഡെന്റൽ ഫയലുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന യന്ത്രം രൂപകൽപ്പന ചെയ്ത ഡോ. പാർവതി നാരായണൻ എന്നിവരാണ് പ്രോജക്റ്റിന്റെ ഭാഗമായ മറ്റു യുവ വനിതാ സംരംഭകർ.


കേരള സ്റ്റാർട്ടപ്പ് മിഷൻ അനുവദിച്ച ഗ്രാൻഡുകളുടെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും പിൻബലത്തിലാണ് യുവ വനിതാ സംരംഭകരുടെ സ്വപ്നങ്ങൾക്ക് ചിറകുവച്ചത്. തങ്ങളുടെ നൂതനമായ ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകരണം വിപണിയിൽ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവസംരംഭകർ.


Share this story

Share

Related Stories