പാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം
സാഫ് കപ്പ് ഫുട്ബോളിൽ പത്താം കിരീടമുയർത്തി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 2–1ന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ധാക്കയിൽ നടന്ന ഫൈനലില്‍ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോ…

സാഫ് കപ്പ് ഫുട്ബോളിൽ പത്താം കിരീടമുയർത്തി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ 2–1ന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ധാക്കയിൽ നടന്ന ഫൈനലില്‍ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി സുഹെയ്ൽ അഹമ്മദ് ബട്ട് (60–ാം മിനിറ്റ്), സന്ദീപ് മന്ദി (88) എന്നിവരാണു ലക്ഷ്യം കണ്ടത്. പാക്കിസ്ഥാനു വേണ്ടി ആദ്യ പകുതിയുടെ 45+1–ാം മിനിറ്റിൽ അലംഗിർ ഗാസി ഗോളടിച്ചു. അവസാന മിനിറ്റുവരെ സമനിലയിൽ തുടർന്ന മത്സരം 88–ാം മിനിറ്റിൽ ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യയുടെ ഹാട്രിക് കിരീടം കൂടിയാണിത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നത്. രണ്ടാം നിര ടീമുമായി ഫൈനൽ കളിക്കാനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ വിറപ്പിക്കാന്‍ പാക്കിസ്ഥാനു സാധിച്ചു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ 3–2ന് തകർത്തതിന്റെ ആത്മവിശ്വാസത്തിൽ കളം നിറഞ്ഞ ഇന്ത്യ രണ്ടാം പകുതിയിൽ തിരിച്ചടിച്ചു.




